Advertisement

വിദ്യാര്‍ത്ഥികളുടെ മനസ് എസ്എഫ്‌ഐക്കൊപ്പം; ഹോമിയോ മെഡിക്കല്‍ കോളജ് തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയത്തില്‍ അഭിനന്ദിച്ച് വി.ശിവന്‍കുട്ടി

June 25, 2022
Google News 2 minutes Read
Students minds with SFI V Sivankutty

വിദ്യാര്‍ത്ഥികളുടെ മനസ് എസ്എഫ്‌ഐക്കൊപ്പമാണെന്ന് നേമം ഹോമിയോ മെഡിക്കല്‍ കോളജ് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച എസ്എഫ്‌ഐയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ പ്രചാരണങ്ങളെയും അതിജീവിച്ച് വിജയികളായത്. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വിദ്യാര്‍ത്ഥികളുടെ മനസ് എസ്എഫ്‌ഐക്കൊപ്പമാണ്. വിജയികളായവരെ അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

SFI – കേരളത്തിലെ വിദ്യാർത്ഥി
വിപ്ലവ പ്രസ്ഥാനം..
ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ
നേമം മണ്ഡലത്തിലെ തിരുവനന്തപുരം
ഹോമിയോ മെഡിക്കൽ കോളേജിൽ
KSUവിനെ പരാജയപ്പെടുത്തി മുഴുവൻ
സീറ്റിലും SFI വിജയിച്ചിരിക്കുന്നു…
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും
വിദ്യാർത്ഥികളുടെ മനസ് SFIക്കൊപ്പമാണ്.
എല്ലാ പ്രചാരണങ്ങളെയും അതിജീവിച്ച്
വിജയികളായവർക്ക് അഭിവാദ്യങ്ങൾ…

Story Highlights: Students minds with SFI V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here