Advertisement

‘അത് ഞാൻ അർഹിച്ചത്’; ‘പഞ്ചാംഗം’ ട്രോളുകളോട് പ്രതികരിച്ച് മാധവൻ

June 26, 2022
Google News 3 minutes Read
Madhavan trolls almanac panchang

‘പഞ്ചാംഗം’ ട്രോളുകളോട് പ്രതികരിച്ച് നടൻ ആർ മാധവൻ. ട്രോളുകൾ താൻ അർഹിച്ചതാണെന്നും അൽമനാകിനെ തമിഴിൽ പഞ്ചാംഗം എന്നുവിളിച്ചത് തൻ്റെ അജ്ഞതയാണെന്നും മാധവൻ ട്വീറ്റ് ചെയ്തു. ഐഎസ്ആർഓയുടെ എഞ്ചിനീയർ നമ്പി നാരായണൻ്റെ കഥ പറയുന്ന ‘റോക്കട്രി; ദി നമ്പി എഫക്ട്’ എന്ന തൻ്റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മാധവൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗം ആണെന്ന പരാമർശം നടത്തിയത്. (Madhavan trolls almanac panchang)

‘അൽമനാകിനെ പഞ്ചാംഗം എന്നുവിളിച്ചതിന് ഞാനിത് അർഹിക്കുന്നു. അതെൻ്റെ അജ്ഞതയായിരുന്നു. എങ്കിലും ചൊവ്വാ ദൗത്യത്തിൽ വെറും രണ്ട് എൻ​ജിനുകൾ കൊണ്ട് നമ്മൾ നേടിയത് ഒരു റെക്കോർഡ് തന്നെയാണ്. നമ്പി നാരായണൻ്റെ വികാസ് എഞ്ചിൻ ഒരു റോക്ക്സ്റ്റാർ ആണ്.’- നമ്പി നാരായണൻ ട്വീറ്റ് ചെയ്തു.

Read Also: നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഈ സിനിമ, രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ കുറിച്ചും കൂടിയാണ്; ആര്‍. മാധവന്‍

2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. ‘വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക.

Story Highlights: Madhavan react trolls almanac panchang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here