Advertisement

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

June 26, 2022
Google News 2 minutes Read
narendra modi mithali raj

മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനമാണെന്ന് മോദി പറഞ്ഞു. മിതാലിയുടെ വിരമിക്കൽ വാർത്ത പലരെയും വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മിതാലി എന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. (narendra modi mithali raj)

“മിതാലിയുടെ വിരമിക്കൽ ഒരുപാട് കായിക പ്രേമികളെ വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ എന്നതിനുപരി അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്. മിതാലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.”- മോദി വ്യക്തമാക്കി.

Read Also: വെള്ളിത്തിരയിലെ മിതാലി; ‘സബാഷ് മിത്തു’ ട്രെയിലർ പുറത്ത്

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്.

ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

Story Highlights: narendra modi mithali raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here