Advertisement

‘വിമതരുടെ ശരീരം മാത്രമേ തിരിച്ചെത്തൂ, ആത്മാവ് മരിച്ചു: സഞ്ജയ് റാവത്ത്

June 26, 2022
Google News 3 minutes Read

ഏക്‌നാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന വക്താവുമായ സഞ്ജയ് റാവത്ത്. വിമത എംഎല്‍എമാരുടെ ആത്മാവ് മരിച്ചെന്നും അവരുടെ ശരീരം മാത്രമേ മുംബൈയില്‍ തിരിച്ചെത്തുകയുള്ളൂവെന്നും റാവത്ത് പറഞ്ഞു.(only their bodies will come back sanjay raut)

‘ഗുവഹാട്ടി റാഡിസണ്‍ ബ്ലൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ല. ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതില്‍ പകുതി പേര്‍ പുറത്താകും. എത്രനാള്‍ നിങ്ങള്‍ ഗുജറാത്തില്‍ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങള്‍ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങള്‍ പോലെയാണ് പലരും അവിടെ കഴിയുന്നത്’ റാവത്ത് പറഞ്ഞു.

Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

ഗുവാഹട്ടിയിലുള്ള 40 എംഎല്‍എമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചു. അവര്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഇപ്പോള്‍ ഇവിടെ കത്തുന്ന തീയില്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം’ സേനാ വക്താവ് പറഞ്ഞു. ബാല്‍ താക്കറെയെ ഒറ്റിക്കൊടുക്കുന്നവര്‍ തീര്‍ന്നെന്നും ഇനി മുതല്‍ ആരെ വിശ്വസിക്കണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: only their bodies will come back sanjay raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here