‘പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുൽ’; എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഗഗാറിൻ പറഞ്ഞു ( Rahul inaugurating bathroom cpim ).
രാഹുൽ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കിൽ തരിയോട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിനും അംഗങ്ങൾക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാൻ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോൾ വാർത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ സമരത്തിൽ തെറ്റു പറ്റിയെന്നും സമരം ചെയ്ത കുട്ടികളുടെ നടപടി തെറ്റായിരുന്നുവെന്ന് അന്ന് തന്നെ തള്ളി പറഞ്ഞതാണ് സിപിഐഎം. എന്നാൽ ആ കുട്ടികളെ വേട്ടയാടാനാണ് കോൺഗ്രസ് ശ്രമമെങ്കിൽ അതിനെ പ്രതിരോധിക്കും. കുട്ടികൾക്ക് തെറ്റുമനസിലാക്കി കൊടുത്ത് അവരെ നല്ല കേഡർമാരായി മടക്കി കൊണ്ടുവരുമെന്നും ഗഗാറിൻ പറഞ്ഞു.
Story Highlights: ‘Rahul is the MP inaugurating the bathroom in the panchayat office’; CPI (M) district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here