Advertisement

വെറും 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ; നിയമനം ഡിസംബറിൽ തന്നെ; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

June 27, 2022
Google News 2 minutes Read
59900 applications recieved for agnipath

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു ( 59900 applications received for agnipath )

അഗ്‌നിപഥ് പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിയമന നടപടികൾ ആരംഭിച്ചത്. ഒൺലൈനായി കര നാവിക വ്യോമ സേനകൾ അപേക്ഷകൾ ക്ഷണിച്ചപ്പോൾ ഉണ്ടാകുന്നത് ആവേശകരമായ പ്രതികരണം. വ്യോമസേന മൂന്ന് ദിവസ്സങ്ങൾക്ക് മുൻപാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 59,000 പേർ അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ വ്യേമസേന സേവനത്തിന് അപേക്ഷ നൽകി. യുവാക്കൾ അഗ്‌നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേനയുടെ നിലപാട്.

Read Also: അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം ജൂണ്‍ 27ന്

ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേർ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥിൽ അവസരം ലഭിക്കുക.

Story Highlights: 59900 applications received for agnipath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here