Advertisement

“മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം വരെ നൽകാനാകും”; ഇത് അലക്സ പരിചയപ്പെടുത്തുന്ന പുതിയ സാങ്കേതിക വിദ്യ…

June 27, 2022
Google News 2 minutes Read

ഏറ്റവും പ്രിയപെട്ടവർക്കൊപ്പം സമയം ചെലവഴിക്കണം, ഏറ്റവും പ്രിയപ്പെട്ടവർ നമുക്കൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെയാണ് എത്ര ദൂരെയാണെങ്കിലും ഒരു ഫോൺ കോണിലൂടെയെങ്കിലും നമ്മൾ അവരെ വിളിക്കുന്നത്. ഇനി നമ്മെ വിട്ടുപോയവരുടെ ശബ്ദമാണെങ്കിലോ? നമ്മുടെ ഓർമകളിൽ മാത്രമായി പോയ ആ ശബ്ദവും നമുക്ക് തിരികെ പിടിക്കാം. എങ്ങനെയെന്നല്ലേ… അവരെ കുറിച്ചുള്ള ഓർമകൾ നിലനിർത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് ആമസോൺ അലക്‌സ.

അലെക്സയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സ എന്ന ഡിജിറ്റൽ അസിസ്റ്റന്റിന് ഉപയോക്താവിന്‍റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നൽകാനാകും. കമ്പനിയുടെ മാർസ് കോൺഫറൻസിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്. എന്നാൽ ഈ ഫീച്ചർ എപ്പോഴാണ് അലക്സ അവതരിപ്പിക്കുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയൽ അലക്‌സയ്ക്ക് ഉപയോഗിക്കാം. ഇതനുസരിച്ച് അയാളുടെ ശബ്ദം അനുകരിക്കാൻ സാധിക്കുമെന്നാണ് അലെക്‌സ സീനിയർ പറയുന്നത്. ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റയ അലക്സയെ നമുക്ക് തിരിച്ചും നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാൻ കഴിയും.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

അമ്മ, മമ്മ, പപ്പ അല്ലെങ്കിൽ നമ്മൾ വിളിക്കുന്ന നിക്ക് നെയിമുകൾ അങ്ങനെ എന്തു വേണമെങ്കിലും ഇവയെ വിളിക്കാം. ഇതിനെ ചുറ്റിപറ്റി പല ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും ഇതിനെല്ലാം ഉള്ള വ്യക്തമായ സ്ഥിരീകരണം വരും ദിവസങ്ങളിൽ കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യതയും ആൾക്കാരെ കബളിപ്പിക്കാനും ഇത്തരം ടെക്‌നോളജികൾ ഉപയോഗിക്കാനാകുമെന്നുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Story Highlights: Amazon shows off Alexa feature that mimics the voices of your dead relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here