സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിയെ രക്ഷിച്ചത് ഹെൽമറ്റ്: വിഡിയോ

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണു. ഹെൽമറ്റ് വച്ചതിനാൽ യുവതിക്ക് വലിയ പരുക്കുകൾ ഉണ്ടായില്ല. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
സ്കൂട്ടറിൻ്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവർ റോഡിലേക്ക് വീണു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ട്.
Story Highlights: Coconut Drops Woman Falls Off Scooter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here