Advertisement

സൗദിയിൽ 827 പേർക്ക് കൊവിഡ്, 3 മരണം

June 27, 2022
Google News 1 minute Read

സൗദി അറേബ്യയിൽ 827 പുതിയ കൊവിഡ് കേസുകൾ കൂടി ഞായറാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 791,784 ആയും ആകെ മരണം 9,201 ആയും ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച ആകെ 975 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 772,976 ആണ്. രോഗബാധിതരിൽ 9,604 പേരാണ് ചികിത്സയിൽ കഴിയുന്നത്. സജീവ കേസുകളിൽ 153 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ 24,166 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.

റിയാദ് 327, ജിദ്ദ 117, ദമ്മാം 103, ഹുഫൂഫ് 35, മക്ക 26, മദീന 23, ദഹ്റാൻ 22, അബഹ 21, ബുറൈദ 10, ജുബൈൽ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്തുടനീളം നൽകിയ COVID-19 വാക്സിനേഷൻ ഡോസുകളുടെ എണ്ണം 66,700,629 ദശലക്ഷത്തിലെത്തി.

Story Highlights: Saudi Arabia records 827 new COVID-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here