Advertisement

അമേരിക്കയിലെ ട്രക്കിനുള്ളിൽ അഭയാർത്ഥികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് 42 മൃതദേഹങ്ങൾ

June 28, 2022
Google News 1 minute Read

അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ അഭയാർത്ഥികൾ മരിച്ച നിലയിൽ. അമേരിക്ക-മെക്സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിൽ 42 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം അഭയാർത്ഥികളാണെന്നും ഇവർ ഏത് രാജ്യക്കാരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 4 കുട്ടികൾ ഉൾപ്പെടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവർ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം. 39.4 ഡിഗ്രിയായിരുന്നു സെൻ അന്റോണിയയിലെ താപനില. ട്രക്കിനുള്ളിൽ കുടിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ട്രക്കിനുള്ളിലുണ്ടായിരുന്നവർക്കെല്ലാം നിർജലീകരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ട്രക്കിനുള്ളിൽ നിന്ന് സഹായത്തിനുള്ള നിലവിളികൾ കേട്ട ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

Story Highlights: 46 dead trailer migrants Texas America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here