മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കവുമായി ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കാണാനെത്തി

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഗവര്‍ണറെ കാണാന്‍ ഫഡ്‌നാവിസ് രാജ്ഭവനിലെത്തി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. (bjp leader devendra fadnavis meet governor)
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ കാണാനാണ് ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തിയത്. ഫഡ്‌നാവിസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഫഡ്‌നാവിസ് ഗവര്‍ണറെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്.
Read Also: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്
കഴിഞ്ഞ ദിവസം ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരുകയും തുടര്‍നടപടികള്‍ തീരുമാനിക്കുകയും ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകളോ അതിന്റെ സൂചനകളോ ഒന്നും തന്നെ യോഗ ശേഷവും ബിജെപി നേതാക്കള്‍ പങ്കുവച്ചിരുന്നില്ല. ഇപ്പോഴും ശിവസേനയിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ കാത്തിരുന്ന് കാണുകയായിരുന്നു എന്നാണ് ബിജെപിയുടെ പ്രതികരണം. തുടര്‍നീക്കങ്ങളുമായി മുന്നോട്ടുുപോകാനൊരുങ്ങുകയാണ് ബിജെപി എന്ന സൂചനയാണ് ഡല്‍ഹി സന്ദര്‍ശനവും ഗവര്‍ണറെ കാണാനൊരുങ്ങുന്നതും സൂചിപ്പിക്കുന്നത്.
Story Highlights: bjp leader devendra fadnavis meet governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here