Advertisement

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുത്: റെയിൽവേ ബോർഡിൻ്റെ തീരുമാനം തിരുത്തണമെന്ന് ശശി തരൂർ

June 28, 2022
Google News 3 minutes Read
Decision to drop Nemom terminal project should be corrected; Shashi Tharoor

2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം തിരുത്തണമെന്ന് ഡോ. ശശി തരൂർ എംപി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 2011-12 റെയിൽവേ ബഡ്ജറ്റിലാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ( Decision to drop Nemom terminal project should be corrected; Shashi Tharoor )

റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് തരൂർ ആരോപിക്കുന്നു. ഏകദേശം 117 കോടി രൂപയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിൻ്റെ അനുമതിക്കായി സമർപിച്ചത് 2019-ൽ ആണ്.

Read Also: ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല; ശശി തരൂർ

പദ്ധതിയുടെ പുരോഗതിയെ കുറിച്ച് പല തവണ ചോദിച്ചപ്പോഴും കൃത്യമായ മറുപടി മന്ത്രി തന്നിരുന്നില്ല. ഇപ്പൊൾ റെയിൽവേ ബോർഡ് രാജ്യസഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിയിൽ ഈ ഡിപിആർ പ്രായോ​ഗികമല്ലെന്ന് കാട്ടി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Story Highlights: Decision to drop Nemom terminal project should be corrected; Shashi Tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here