Advertisement

‘നേരത്തേ ഒരു ചെയറും ഇങ്ങനെ പറഞ്ഞിട്ടില്ല’; സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം

June 28, 2022
Google News 4 minutes Read
Dispute between vd satheesan and Speaker

നിയമസഭയിൽ സംസാരിക്കവേ സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം. മുൻമന്ത്രി കെ.ടി. ജലീൽ സംസാരിച്ച് കഴിഞ്ഞതോടെ അടുത്ത ഊഴം കാത്തിരുന്ന വി.ഡി. സതീശൻ എഴുന്നേറ്റു. അദ്ദേഹം സംസാരിച്ച് തുടങ്ങുന്നതിന് മുൻപ് സ്പീക്കർ സമയനിർദേശം നൽകി. ‘അങ്ങും സമയത്തിന്റെ കാര്യത്തിൽ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് സ്പീക്കർ പറഞ്ഞത്. ‘അല്ല എനിക്ക് കുറച്ചുസമയം കൂടി വേണം’ എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് വി.ഡി. സതീശൻ നൽകിയത്. ( Dispute between vd satheesan and Speaker )

”പ്രതിപക്ഷ നേതാവിന് ന്യായമായും കുറച്ചുസമയം കൂടി തരും. പൊതുവിൽ എല്ലാവരും സഹകരിച്ചതുപോലെ സഹകരിക്കണം എന്നാണ് ഉദ്ദേശിച്ചത്”. സ്പീക്കർ

”ഞാൻ സംസാരിച്ച് തുടങ്ങുന്നതിന് മുൻപേ അങ്ങ് നിബന്ധനയൊന്നും വെയ്ക്കല്ലേ. ഞാൻ സഹകരിക്കുന്നയാളല്ലേ”. പ്രതിപക്ഷ നേതാവ്

”അങ്ങനെ അങ്ങ് പറയരുത്. എല്ലാവരെയും കർശനമായി പിടിച്ചത് കൊണ്ട് പറഞ്ഞതാണ്. അങ്ങ് തുടർന്നോളൂ”. സ്പീക്കർ

”നേരത്തേ ഒരു ചെയറും ഇങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ സംസാരിച്ച് തുടങ്ങാൻ പോലും അങ്ങ് സമ്മതിച്ചിട്ടില്ല”. പ്രതിപക്ഷ നേതാവ്

അങ്ങയോട് സമയത്തെപ്പറ്റി ഓർമ്മിപ്പിച്ചതുപോലുമില്ല, സഹകരണം തേടിയതു മാത്രമാണ് എന്ന് പറഞ്ഞ് സ്പീക്കർ തന്നെ ഇടപെട്ട് ഒടുവിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Read Also: പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് സർക്കാർ; നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യും

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. മുഖ്യമന്ത്രി തന്നെയാണ് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചത്. എല്ലാ സഹായവും അവര്‍ക്ക് വാഗ്ദാനം ചെയ്തു. അന്വേഷണം ആരംഭിച്ചതോടെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായി മാറി മുഖ്യമന്ത്രിയുടെ നിലപാട്. പിന്നീട് അവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു.

അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് കേന്ദ്ര ഏജന്‍സികൾ. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്ന് വി.ഡി.സതീശന്‍ ആവർത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തത് സ്വാഭാവികമായ കാര്യമാണ്. സ്വര്‍ണക്കടത്ത് കേസിന് വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഭീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

Story Highlights: Dispute between vd satheesan and Speaker over the allocation of time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here