Advertisement

ഉദയ്പൂര്‍ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കും

June 28, 2022
Google News 2 minutes Read
NIA will investigate udaipur murder

രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയെ ചുമതലപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഒരു സംഘത്തെ കേന്ദ്രം ഉദയ്പൂരിലേക്ക് അയച്ചിട്ടുണ്ട്.(NIA will investigate udaipur murder)

ബിജെപി നേതാവ് നൂപൂര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. രാജസ്ഥാനിലെ ഉദയപൂരിലാണ് സംഭവം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തി.കൊലപ്പെടുത്തിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യക്തമാക്കി.

Read Also:ഉദയ്പൂരിലെ കൊലപാതകം; അപലപിച്ച് സിപിഐഎമ്മും കോണ്‍ഗ്രസും

ഉദയ്പൂരില്‍ മാള്‍ഡ്‌സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

Story Highlights: NIA will investigate udaipur murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here