Advertisement

വിമാന യാത്രാ നിരക്ക് വർധന: നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

June 29, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു. കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിന് ശേഷം വിമാന കമ്പനികൾ പൂർണതോതിൽ സർവീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വർധനയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വ്യോമയാനമന്ത്രി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ചു.

വിമാന കമ്പനികൾ മുഴുവൻ വിമാനങ്ങൾ ഇറക്കി സർവീസ് പുനരാരംഭിക്കണം. വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Story Highlights: Air fare hike: John Brittas MP calls for action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement