ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പിന് സ്റ്റേ ഇല്ല

രാഷ്ട്രീയ പ്രതിസന്ധി പുകയുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. ഇതോടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായി. (Setback for Uddhav govt supreme court allows floor test in Maharashtra)
മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാരില്‍ നിന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വിധി തനിക്ക് എതിരാണെങ്കില്‍ രാജി വയ്ക്കുമെന്ന് ഉദ്ധവ് താക്കറെ അല്‍പ സമയം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും കോടതി പരിശോധിച്ച ശേഷമാകും അന്തിമ വിധി പറയുക. വിശ്വാസ വോട്ടെടുപ്പിന് എതിരായ കേസിന് പുറമേ എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസും കോടതിയുടെ പരിഗണനയിലുണ്ട്. ഈ രണ്ട് കേസുകള്‍ പരിശോധിച്ച ശേഷമാകും സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
16 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഈ അയോഗ്യത വോട്ട് ചെയ്യുന്നതിന് തടസമാകില്ലെന്നും സുപ്രിംകോടതി ഇന്ന് വ്യക്തമാക്കി. സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ഉദ്ധവ് താക്കറെ പക്ഷം ന്യൂനപക്ഷമായിരിക്കുവെന്ന് വ്യക്തമാണ്. ഭൂരിപക്ഷം എന്ന വാക്ക് എവിടെയും പരാമര്‍ശിക്കാതെയാണ് മഹാവികാസ് അഘാഡി ഹര്‍ജിയുമായി എത്തിയതില്‍ സുപ്രിംകോടതി എതിര്‍പ്പറിയിച്ചത്.
Story Highlights: Setback for Uddhav govt supreme court allows floor test in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here