Advertisement

വീട്ടുസാധനങ്ങളുടെ വില താങ്ങാനാകുന്നില്ലേ?; വിലക്കയറ്റത്തിലും പിടിച്ചുനില്‍ക്കാന്‍ അഞ്ച് ടിപ്‌സ്

June 30, 2022
Google News 2 minutes Read

വിലക്കയറ്റം നിലവിട്ട് കുതിച്ചാല്‍ പോലും മറ്റെന്ത് ആഡംബരങ്ങള്‍ ഒഴിവാക്കിയാലും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാനാകില്ലല്ലോ. സാധാരണ പലചരക്കുകടയിലെത്തി കടക്കാരന്‍ നല്‍കുന്ന ബ്രാന്റ് സാധനങ്ങള്‍ സ്വീകരിക്കുന്നവര്‍ ഇന്ന് വളരെക്കുറവാണ്. ഭൂരിഭാഗം പേരും ഷോപ്പിംഗിനായി സൂപ്പര്‍ മാര്‍ക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. ഓണ്‍ലൈനായി ഷോപ്പ് ചെയ്യുന്നവരുടെ എണ്ണവും വളരെക്കൂടി വരികയാണ്. ഷോപ്പിംഗ് ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും പണം ലാഭിക്കാനുള്ള അഞ്ച് ടിപ്‌സ് പരിശോധിക്കാം. (5 tips to save money while shopping )

സ്‌റ്റോര്‍ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം

ഷോപ്പിംഗിനായി നിങ്ങള്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കുകയാണെങ്കില്‍ മനസില്‍ വയ്ക്കാവുന്ന ടിപ്പാണിത്. ആ സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തം പേരില്‍ ഇറക്കുന്ന സ്റ്റോര്‍ ബ്രാന്‍ഡ് ഉത്പ്പന്നങ്ങളെ ആശ്രയിക്കുന്നത് ചിലവ് ചുരുക്കുന്നതിനുള്ള ഒരു ടിപ്പാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ നല്ല ഗുണമേന്മയുള്ളതാകാനാണ് സാധ്യത. എന്നാല്‍ ഇവയ്ക്ക് മറ്റ് ടോപ്പ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലയും കുറവായിരിക്കും.

ഓഫറുകള്‍ നോക്കാം

ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ആശ്രയിക്കുന്നവര്‍ക്കും ഈ ടിപ്പ് ഉപയോഗിക്കാം. ഓഫറുകളുള്ള സാധനങ്ങള്‍ വാങ്ങുന്നത് എല്ലാ സമയത്തും നല്ല ആശയം ആയിക്കൊള്ളണമില്ല. ഓഫര്‍ ഉണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ആ സാധനം ശരിക്കും ആവശ്യമുണ്ടോ എന്ന് ഉറപ്പിച്ചിട്ട് വേണം വാങ്ങാന്‍. ഓണ്‍ലൈന്‍ ഷോപ്പിംഗിന് കൂപ്പണുകള്‍ ലഭ്യമാണെങ്കില്‍ അവ പാഴാക്കരുത്.

ഓരോ ദിവസത്തേയും മെനു മുന്‍കൂട്ടി നിശ്ചയിച്ച് ഷോപ്പ് ചെയ്യാം

ഒരാഴ്ചത്തേക്ക് പാചകത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ കടയിലെത്തുകയാണെന്ന് വിചാരിക്കുക. ഈ ആഴ്ച എന്ത് പാകം ചെയ്യണമെന്ന് കൃത്യമായ ധാരണയില്ലെങ്കില്‍ നിങ്ങള്‍ കാണുന്നവയെല്ലാം വാങ്ങിക്കൂട്ടുകയും എന്നാല്‍ എല്ലാ സാധനങ്ങളും പ്രയോജനപ്പെടാതെ പോകുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഓരോ ആഴ്ചത്തേയും മെനു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അതിനനുസരിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ സാധനങ്ങള്‍ പാഴായിപ്പോകുന്നത് ഒഴിവാക്കാം.

അത്യാവശ്യമില്ലെങ്കിലും നിങ്ങള്‍ക്ക് വാങ്ങാന്‍ ആഗ്രഹമുള്ളവയുടെ ലിസ്റ്റ് തയാറാക്കാം

അത്യാവശ്യമില്ലെങ്കിലും കടയിലെത്തുമ്പോള്‍ ചില സാധനങ്ങളില്‍ കണ്ണുടക്കാറില്ലേ? അങ്ങനെ വാങ്ങിക്കൂട്ടിന്നവയാണ് പലപ്പോഴും ബജറ്റിന്റെ താളം തെറ്റിക്കാറ്. അതിനാല്‍ അത്യാവശ്യമില്ലെങ്കിലും നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി തയാറാക്കുക. എന്നിട്ട് അത് വാങ്ങേണ്ടതുണ്ടോ എന്ന് ഒന്നുകൂടി ചിന്തിക്കുക. എന്നിട്ടും നിങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രം ചിലത് വാങ്ങുക.

ഓരോ ഉല്‍പ്പന്നത്തിന്റേയും ഡേറ്റ് നോക്കുക

ഓരോ ഉല്‍പ്പന്നവും ഉപയോഗിക്കാവുന്ന പരമാവധി കാലാവധി ഭൂരിഭാഗം പേരും നോക്കാറുണ്ട്. ഈ കാലാവധിക്കുള്ളില്‍ നിങ്ങള്‍ക്ക് ആ ഉല്‍പ്പന്നം ഉപയോഗിച്ച് തീര്‍ക്കാനാകുമോ എന്ന് നന്നായി ആലോചിച്ചിട്ട് വേണം ഉല്‍പ്പന്നം വാങ്ങാന്‍. കൂടുതല്‍ കാലം ഉപയോഗിക്കാനാകുന്ന ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ഉപയോഗം അനുസരിച്ച് തെരഞ്ഞെടുക്കാന്‍ ശ്രമിക്കാം.

Story Highlights: 5 tips to save money while shopping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here