Advertisement

“മഹാമാരി അവസാനിച്ചിട്ടില്ല”: 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന

June 30, 2022
Google News 2 minutes Read

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ് വ്യക്തമാക്കി. (Pandemic Is Not Over: WHO)

കൊവിഡ് കേസുകൾ കണ്ടെത്തുന്നതിൽ നിലവിൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. BA.4, BA.5 വകഭേദങ്ങൾ നിരവധി രാജ്യങ്ങൾ പടർന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപനം ഉയർന്നു. ആ​ഗോള തലത്തിൽ കൊവിഡ് കേസുകൾ 20 ശതമാനം ഉയരാൻ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

‘ഈ മഹാമാരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാൽ കൊവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാൽ ഒമിക്രോൺ ട്രാക്ക് ചെയ്യാനും ഭാവിയിൽ ഉയർന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,’ ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

Story Highlights: Pandemic Is Not Over: WHO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here