Advertisement

ശമ്പളത്തോടൊപ്പം പ്രതിമാസം അധിക വരുമാനം നേടാം; ഈ നിക്ഷേപങ്ങൾ അറിയാം

July 1, 2022
Google News 2 minutes Read
earn extra income from salary

പ്രതിമാസം ശമ്പളത്തിനൊപ്പം മറ്റൊരു വരുമാന ശ്രോതസ് കൂടി വേണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട് ? പലരും പക്ഷേ ഫ്രീലാൻസ് പോലുള്ളവയെയാണ് ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ ബുദ്ധിപൂർവം നിക്ഷേപിച്ചാൽ ഇങ്ങനെ ഇരട്ടിപ്പണി എടുക്കാതെ തന്നെ അധിക വരുമാനം സമ്പാദിക്കാം. ബാങ്ക് മന്ത്‌ലി സ്‌കീം, പോസ്റ്റ് ഓഫിസ് മന്ത്‌ലി സ്‌കീം എന്നിങ്ങനെ നിരവധി സുരക്ഷിത നിക്ഷേപ പദ്ധതികളുണ്ട്. ( earn extra income from salary )

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ വരുമാനം ലഭിക്കുന്നതാണ് ബാങ്ക് മന്ത്‌ലി ഇൻകം പദ്ധതി. മാസത്തിലോ മൂന്ന് മാസം കൂമ്പോഴോ പലിശ സേവിംഗ്സ് അക്കൗണ്ടിലേക്ക് ലഭിക്കും. 5 മുതൽ 8 ശതമാനം വരെയാണ് പലിശ നിരക്ക്. എളുപ്പത്തിൽ നിക്ഷേപിക്കാമെന്നതും റിസ്‌ക് കുറഞ്ഞതുമാണ് ഈ നിക്ഷേപം. പ്രതിമാസ വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളിൽ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.

മാസത്തിൽ പലിശ വരുമാനം ഉറപ്പ് നൽകുന്ന മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫിസ് മന്ത്‌ലി ഇൻകം സ്‌കീം. അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ് ഇത്യ നിലവിൽ 66 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് ലഭിക്കുെമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

Read Also: വിചാരിച്ച പോലെ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്നില്ലേ? കാരണം ഈ 4 പിഴവുകൾ

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിമാസ, ത്രൈമാസങ്ങളിൽ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതൽ 9 ശതമാനം വരെ പലിശ നിരക്ക് ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കും.

കമ്പനികളുടെ ബോണ്ടിൽ നിക്ഷേപിക്കുന്നത് മാസ വരുമാനം നേടാൻ സഹായിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകൾ വാങ്ങാം. ബോണ്ടിൽ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അർധ വർഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പൺ റേറ്റ്.

Story Highlights: earn extra income from salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here