Advertisement

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ മാത്രം സഞ്ജുവിന് അവസരം; കിഷൻ ടി-20, ഏകദിന സ്ക്വാഡുകളിൽ

July 1, 2022
Google News 15 minutes Read
india t20 england sanju

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. അവസാനത്തെ രണ്ട് ടി-20കളിൽ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റൺസ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കൾക്കുള്ള ടീമിലും ഉൾപ്പെട്ടു. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു പരമ്പരയിൽ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യർ സഞ്ജുവിനു പകരം ടീമിൽ ഇടം നേടി. ഇഷാൻ കിഷൻ മൂന്ന് ടി-20കൾക്കും മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലൻഡിനെതിരെ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയ അർഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്. (india t20 england sanju)

Read Also: എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് കഠിനം

കഴിഞ്ഞ വർഷം ജൂലായിൽ അവസാന ഏകദിനം കളിച്ച ഹാർദിക് ടീമിൽ തിരികെയെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ തിരികെവന്നു. ശിഖർ ധവാൻ ഏകദിന ടീമിലുണ്ട്.

ആദ്യ ടി-20യ്ക്കുള്ള ടീം: Rohit Sharma (c), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

India’s squad for 2nd and 3rd T20I: Rohit Sharma (c), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഏകദിന ടീം: Rohit Sharma (c), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

Story Highlights: india t20 squad england sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here