Advertisement

‘ഋഷഭ് പന്തിന് ഇപ്പോഴും അവസരം’; സഞ്ജു വിരമിക്കണമെന്ന് ആരാധകർ

July 1, 2022
Google News 4 minutes Read
sanju samson retire rishabh pant

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി-20കളിൽ അവസരം ലഭിക്കാത്ത സഞ്ജു വിരമിക്കണമെന്ന് ആരാധകർ. അയർലൻഡിനെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിന് അർഹിക്കുന്ന അവസരം നൽകുന്നില്ലെന്നും 48 മത്സരങ്ങൾ കളിച്ചിട്ടും മികച്ച പ്രകടനങ്ങൾ നടത്താത്ത ഋഷഭ് പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നു എന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നുമാണ് ആരാധകർ പറയുന്നത്. (sanju samson retire rishabh pant)

ബിസിസിഐ സഞ്ജുവിനോട് ചെയ്യുന്നത് നീതികേടാണെന്ന് ആരാധകർ പറയുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് സഞ്ജു ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കണം. ഹൂഡയുടെ കളി മാത്രമേ ബിസിസിഐ കാണുന്നുള്ളൂ എന്നുമൊക്കെ ആരാധകർ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തുന്നു.

Read Also: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ മാത്രം സഞ്ജുവിന് അവസരം; കിഷൻ ടി-20, ഏകദിന സ്ക്വാഡുകളിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിരിക്കുന്നത്. അവസാനത്തെ രണ്ട് ടി-20കളിൽ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റൺസ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കൾക്കുള്ള ടീമിലും ഉൾപ്പെട്ടു. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു പരമ്പരയിൽ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യർ സഞ്ജുവിനു പകരം ടീമിൽ ഇടം നേടി. ഇഷാൻ കിഷൻ മൂന്ന് ടി-20കൾക്കും മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലൻഡിനെതിരെ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയ അർഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലായിൽ അവസാന ഏകദിനം കളിച്ച ഹാർദിക് ടീമിൽ തിരികെയെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ തിരികെവന്നു. ശിഖർ ധവാൻ ഏകദിന ടീമിലുണ്ട്.

Story Highlights: sanju samson should retire fans rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here