പന്തിന്റെ സെഞ്ചുറിക്ക് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ ആഘോഷം വൈറൽ |VIDEO

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഋഷഭ് പന്ത് തൻ്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. ഇന്ത്യ വലിയൊരു ബാറ്റിംഗ് തകർച്ച നേരിടുന്ന സമയത്താണ് പന്ത് ഉജ്ജ്വല പ്രകടനം പുറത്തെടുത്തത്. 111 പന്തിൽ 146 റൺസ് നേടിയ ശേഷമാണ് അദ്ദേഹം പുറത്തായത്. 20 ബൗണ്ടറികളും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഇപ്പോൾ പന്തിന്റെ സെഞ്ചുറിക്ക് ശേഷം രാഹുൽ ദ്രാവിഡിന്റെ ആഘോഷം വൈറലാകുന്നു.
ക്രിക്കറ്റിലെ മാന്യതയുടെ മുഖമാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീം ജയിച്ചാലും തോറ്റാലും വളരെ അപൂർവമായേ അദ്ദേഹം പ്രതികരിക്കാറുള്ളൂ. പന്തിന്റെ സെഞ്ചുറിയിൽ അദ്ദേഹത്തിനും വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി നേടിയതിന് പിന്നാലെ ഡ്രസിങ് റൂം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഇതിനിടയിൽ രാഹുൽ ദ്രാവിഡും എഴുന്നേറ്റു, ഇരുകൈകളും ഉയർത്തി ആവേശത്തോടെ ആഘോഷിക്കുന്നതാണ് കണ്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
The moment where it all came together for #RP17 ?
— Delhi Capitals (@DelhiCapitals) July 1, 2022
P.S ? You're a special guy if you can get Rahul Dravid to react that way ?#ENGvIND pic.twitter.com/OBiUVllVYN
പരിമിത ഓവർ ക്രിക്കറ്റിലെ മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട പന്ത്, ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയും വിദേശത്ത് നാലാമത്തെ സെഞ്ചുറിയുമാണ് നേടിയത്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ഋഷഭ് സ്വന്തമാക്കിയത്. ആദ്യ ദിനം ഏഴ് വിക്കറ്റിന് 338 റൺസാണ് ടീം ഇന്ത്യ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ സ്‌കോർ അഞ്ചിന് 98 എന്ന നിലയിലായിരുന്നു. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 222 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്.
Story Highlights: Rahul Dravid’s Animated Celebration After Rishabh Pant’s Century Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here