Advertisement

ബിജെപി-സിപിഐഎം ബന്ധം തെളിഞ്ഞു; പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി

July 2, 2022
Google News 2 minutes Read

അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്‍തത് മെഡൽ ലഭിച്ച പോലെയെന്ന് രാഹുൽ ഗാന്ധി. എതിർക്കുന്നവരെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടക്കുകയാണ്. പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ല. ബിജെപി സിപി ഐ എം ബന്ധത്തിന് തെളിവാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെ പി യെ എതിർക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡൽ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

‘സി പി ഐഎമ്മിനെ ക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്’.മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്?. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാര്യം തമ്മിൽ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മിൽ ഇഷ്ടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read Also: വാഴ മാറ്റി കസേരയിലിരുന്ന് രാഹുൽ ഗാന്ധി; വിഡിയോ

ബഫർ സോൺവിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, വിഷയത്തിൽ കത്ത് എഴുതിയിട്ടുണ്ട്. സി പി ഐഎമ്മിന്റെ നേതൃത്വത്തിൽ എം പി ഓഫീസ് തകർത്തതിൽ പ്രശ്നമില്ല. യഥാർത്ഥ വിഷയത്തിൽ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Story Highlights: Rahul Gandhi About BJP-CPI(M) Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here