Advertisement

കേരളത്തിലെ ജനങ്ങൾ സിപിഐഎമ്മിനെ പരിഹസിച്ച് ചിരിക്കുകയാണ്; വി ഡി സതീശൻ

July 2, 2022
Google News 2 minutes Read

എകെജി സെന്ററിലെ ബോംബ് വിവാദത്തിൽ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനങ്ങൾ സിപിഐഎമ്മിനെ പരിഹസിച്ച് ചിരിക്കുകയാണ്. പാർട്ടി ആസ്ഥാനത്തേക്ക് ബോംബേറുണ്ടായത് പ്രവർത്തകർ പോലും വിശ്വസിക്കുന്നില്ല. ആക്രമണത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും പ്രതിയാകില്ലെന്ന് ഉറപ്പുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം നടത്തിയതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.(v d satheeshan on akg center attack)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

‘സർക്കാർ എത്തപ്പെട്ടിരിക്കുന്ന അപമാനകരമായ നിലയിൽ നിന്നും അതിന്റെ ഫോക്കസ് മാറ്റാൻ ആവശ്യമുള്ളവരാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത്. അത് എന്തായാലും ഞങ്ങളല്ല. കാരണം ഞങ്ങളുടെ കുട്ടികൾ കഴിഞ്ഞ ഒരുമാസമായി സമരത്തിലാണ് ഞങ്ങൾ നിയമസഭയ്ക്കുള്ളിൽ ചോദിച്ച ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങൾ ഇന്ന് ചോദിക്കുകയാണ്. ആ ചോദ്യ ശരങ്ങളിൽപ്പെട്ട് ഗവൺമെന്റ് പ്രതിരോധത്തിൽ നിൽക്കുമ്പോൾ അതിന്റെ ഫോക്കസ് മാറ്റണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കേരളത്തിലെ സാമാന്യം ബുദ്ധിയുള്ള ജനങ്ങൾക്ക് അറിയാം’- വി ഡി സതീശൻ പറഞ്ഞു.

യുഡിഎഫ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

അതേസമയം സ്വര്‍ണക്കടത്തുകേസിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍‌ഡുകള്‍ തല്ലിതകര്‍ത്തു. ഇളക്കിയെടുത്ത ബാരിക്കേ‍ഡ് റോ‍ഡില്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പൊലീസെത്തി ഒഴിപ്പിച്ചു. കൊല്ലം കളക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Story Highlights: v d satheeshan on akg center attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here