Advertisement

പു​തി​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഇ​ത്തി​സ​ലാ​ത്ത്​, പേര് ‘ഗോ​ചാ​റ്റ്​’

July 3, 2022
4 minutes Read
Etisalat launches Go Chat Messenger for video calls in UAE

പു​തി​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി യു.​എ.​ഇ​യി​ലെ പ്രധാന ടെ​ലി​കോം ഓ​പ​റേ​റ്റ​ര്‍ ഇ​ത്തി​സ​ലാ​ത്ത്​ രം​ഗ​ത്ത്. ‘ഗോ​ചാ​റ്റ്​’ എ​ന്നാണ് ഈ ആപ്ലിക്കേഷന്‍റെ പേര്. ആ​പ്പി​​ൾ ഐ ​ഫോ​ണു​ക​ളി​ലും ആ​ൻ​ഡ്രോ​യി​ഡ് ഫോണുകളിലും ‘ഗോ​ചാ​റ്റ്​’ ആപ്പ് ഉപയോഗിക്കാനാകും. സൗ​ജ​ന്യ വി​ഡി​യോ, ഓ​ഡി​യോ കോളുകള്‍, മണി ട്രാന്‍സ്ഫര്‍ സംവിധാനം, ബി​ല്ലു​ക​ൾ അ​ട​യ്ക്ക​ൽ, ഗെ​യി​മി​ങ് തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ( Etisalat launches Go Chat Messenger for video calls in UAE )

Read Also: യു.​എ.​ഇ​യും ഇ​സ്രായേ​ലും വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വെ​ച്ചു

യു.​എ.​ഇ​യി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഏത് രാജ്യത്തേക്കും സൗ​ജ​ന്യ വി​ഡി​യോ, ഓ​ഡി​യോ കോളു​ക​ൾ​ ചെയ്യാന്‍ കഴിയും. കൊ​വി​ഡി​ന്‍റെ പശ്ചാത്തലത്തില്‍ ​ഉദ്യോ​ഗ​സ്ഥ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കുമിടയില്‍ വി​ഡി​യോ കാ​ളി​ങ്​ വലിയ രീതിയില്‍ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വി​ഡി​യോ കോ​ളു​ക​ൾ​ക്കും മീ​റ്റി​ങ്ങു​ക​ൾ​ക്കുമായി ഗൂ​ഗി​ൾ മീ​റ്റ്, സൂം, ​സ്കൈ​പ്പ് എ​ന്നി​വ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ‘ഗോ ​ചാ​റ്റ്​’ ആപ്പും ഈ ​രം​ഗ​ത്തേ​ക്കാ​ണ്​ക​ട​ന്നു​വ​രു​ന്ന​ത്. വി​ഡി​യോ കാ​ളി​ങ് ആപ്പുകളുടെ ഉപയോഗം ആ​ഗോ​ള​ത​ല​ത്തി​ൽ ഇനിയും വര്‍ധിക്കുമെന്നാണ് നിഗമനം.

വി​ഡി​യോ കാളിങ് രംഗത്ത് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇ​ത്തി​സലാ​ത്തി​ന്‍റെ ​ല​ക്ഷ്യം. ബോ​ട്ടിം, സി​’​മീ, ഹൈ​യു എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​റ്റ് ബ​ദ​ൽ ഇ​ന്‍റ​ർ​നെ​റ്റ് കാ​ളി​ങ്​ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ യു.​എ.​ഇ​യി​ൽ ഇ​ത്തി​സ​ലാ​ത്ത് തു​ട​ർ​ന്നും ല​ഭ്യ​മാ​ക്കു​മെ​ന്ന് വെ​ബ്‌​സൈ​റ്റി​ൽ അറിയിച്ചിട്ടുണ്ട്.

Story Highlights: Etisalat launches Go Chat Messenger for video calls in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top