‘പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു’ ; മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി

പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ സന്ദർശനത്തിനിടയിൽ കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്‌തത്.(rahulgandhi says if you are in wayanad dont miss this)
‘കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ചൂടു പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. കെ.സി വേണുഗോപാൽ, ടി സിദ്ദീഖ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രാഹുൽ കൂൾബാറിലെത്തിയത്.
മണ്ഡലത്തിലെ വിവിധ പരിപാടികളാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരിൽ വാഹനാപകടത്തിൽപ്പെട്ടയാളെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോൺഗ്രസ് പൊതുയോഗത്തിന് ശേഷം മമ്പാട് ഗസ്റ്റ്ഹൗസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.വയനാട്ടിലെ എംപി ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അക്രമത്തിന് ശേഷം ആദ്യമായാണ് രാഹുൽ മണ്ഡലത്തിലെത്തിയത്.
Story Highlights: rahulgandhi says if you are in wayanad dont miss this
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here