Advertisement

ഹരിയാനയിലെ ഫരീദാബാദ് മെട്രോ സ്‌റ്റേഷനിൽ ഭീകരനെ പിടികൂടിയോ? സത്യാവസ്ഥ

July 3, 2022
Google News 1 minute Read

ഒരു മെട്രോ സ്റ്റേഷനിൽ മുട്ടുകുത്തി നിൽക്കുന്ന ഒരാളെ പൊലീസ് ഉദ്യോഗസ്ഥർ വളയുന്നതാണ് വിഡിയോയിലുള്ളത്. ഫരീദാബാദിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു സ്ത്രീ പറയുന്നതും വിഡിയോയിൽ കേൾക്കാം. ഫരീദാബാദ് മെട്രോയിൽ തീവ്രവാദിയെ പിടികൂടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഹരിയാനയിലെ ഫരീദാബാദിലെ എൻഎച്ച്പിസി ചൗക്ക് മെട്രോ സ്‌റ്റേഷനിൽ നടത്തിയ മോക്ക് ഡ്രില്ലിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തുന്ന പതിവ് മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി ചിത്രീകരിച്ച വിഡിയോ ആണിതെന്ന് ഫരീദാബാദ് മെട്രോ പൊലീസ് സ്ഥിരീകരിച്ചു.

Story Highlights: Terrorist Nabbed At Faridabad Metro Station- Fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here