Advertisement

പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല, പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

July 4, 2022
Google News 2 minutes Read

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി തെറ്റെന്ന് ഹർജിയിൽ ആരോപിക്കുന്നു. പി.സി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. പി.സി.ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല. ജാമ്യം ലഭിച്ചതിന് ശേഷം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മ്യൂസിയം എസ്.എച്ച്.ഒക്കെതിരെയാണ് ആരോപണം.

അതേസമയം പി.സി. ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയമുണ്ടെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പറഞ്ഞു . പരാതി വൈകിയത് ദുരൂഹമാണ്. കേസിനെക്കുറിച്ചും നിയമനടപടിയെ കുറിച്ച് പരാതിക്കാരിക്ക് അറിവുണ്ട്. മുന്‍മുഖ്യമന്ത്രിക്കെതിരെ അടക്കം സമാന വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരി. പരാതി നല്‍കാന്‍ അഞ്ച് മാസത്തോളം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ‘പി സി ജോര്‍ജ് മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ല’; പരാതിക്കാരി ട്വന്റിഫോറിനോട്

പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോര്‍ജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം നല്‍കിയില്ലെന്ന് കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

Story Highlights: Complainant in High Court seeking cancellation of PC George’s bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here