കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ്‌വേർഡ് ചോർത്തിയ സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ്‌വേർഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക. ( Kozhikode Corporation password leak incident; court will consider the bail application of the accused )
Read Also: കോഴിക്കോട് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം; കൂടുതൽ ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും
നാല് മുതൽ ഏഴ് വരെയുള്ള പ്രതികൾ ജില്ലാ സെഷൻസ് കോടതിയിലും ഒന്ന്, രണ്ട് പ്രതികൾ സിജെഎം കോടതിയിലുമാണ് അപേക്ഷ നൽകിയത്. മൂന്നാം പ്രതിയായ കെട്ടിട ഉടമയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് ജീവനക്കാരും മുൻ അസിസ്റ്റന്റ് എൻജിനിയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.
Story Highlights: Kozhikode Corporation password leak incident; court will consider the bail application of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here