കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷന്‍ മുന്‍ജീവനക്കാരന്‍ പി.സി. കെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി , യാസിര്‍ എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയാണ് കോടതി പരിഗണിക്കുക. അനധികൃതമായി കെട്ടിടനമ്പര്‍ അനുവദിച്ച മറ്റ് കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ഇവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണസംഘം. നിലവില്‍ ഒരു കേസില്‍ മാത്രമാണ് ഇവരെ പ്രതിച്ചേര്‍ത്തത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകണമെന്നുമാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കെട്ടിട ഉടമയായ മൂന്നാം പ്രതിയ്ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും. (Building number irregularity in Kozhikode Corporation Custody application will be considered today)
കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടീ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Story Highlights: Building number irregularity in Kozhikode Corporation Custody application will be considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here