ജർമൻ-കാമറൂൺ കോച്ച് റിച്ചാർഡ് ട്ടോവ ഇനി ഗോകുലം പുരുഷ ടീം പരിശീലകൻ

മുൻ കാമറൂൺ ദേശീയ ടീം താരവും കാമറൂൺ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാർഡ് ട്ടോവ ഗോകുലത്തിന്റെ പുരുഷ ടീം പരിശീലകനായി ചുമതലയേറ്റു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസിന്റെ ഒഴിവിലേക്കാണ് 52 വയസുള്ള റിച്ചാർഡ് ട്ടോവ വരുന്നത്. ജർമൻ സെക്കൻഡ് ഡിവിഷൻ ക്ലബ്ബുകളിൽ കളിച്ച റിച്ചാർഡ്, ജർമൻ പൗരത്വം സ്വീകരിച്ചതിനു ശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയിട്ടുള്ളത്. ജർമനിയിൽ വിവിധ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു. ( German-Cameroon coach Richard Towa is Gokulam men’s team coach )
കാമറൂൺ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിലും റിച്ചാർഡ് ട്ടോവ ജോലി ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, കാമറൂൺ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. “ഗോകുലത്തിൽ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങൾ നേടുകയാണ് ലക്ഷ്യം”. – റിച്ചാർഡ് ട്ടോവ വ്യക്തമാക്കി.
Read Also: ’10 തവണ എടികെയോട് കളിച്ചാൽ ഒരു തവണയേ ഗോകുലം ജയിക്കൂ’; ഇഗോർ സ്റ്റിമാച്
“പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, വളർത്തുന്നതിലും റിച്ചാർഡ് ടോവയ്ക്കു നല്ല കഴിവാണ്. പുതിയ കളിക്കാർക്ക് അവസരങ്ങൾ നൽകുകയും, അതേസമയത്ത് ട്രോഫികൾ നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിനു അനുയോജ്യമായ കൊച്ചാണ് റിച്ചാർഡ് ട്ടോവ,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
Story Highlights: German-Cameroon coach Richard Towa is Gokulam men’s team coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here