റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍; വിഡിയോ

റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത് പൊലീസുകാരന്‍ റിക്ഷാക്കാരന് ചെരിപ്പ് സമ്മാനിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് പൊലീസുകാരന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.(up policeman gifts new slipper to cartpuller)
റോഡിലൂടെ റിക്ഷാക്കാരന്‍ നഗ്നപാദനായി നീങ്ങുന്നതാണ് വിഡിയോയുടെ ആദ്യഭാഗത്ത് കാണാനാവുക. പൊലീസുകാരന്‍ ഇദ്ദേഹത്തിന് പുതിയ ചെരിപ്പ് നല്‍കുന്നതും അത് അദ്ദേഹം ധരിക്കുന്നതും നന്ദി പറയുന്നതും പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. യു.പി. പൊലീസ് സേനാംഗമായ ശിവാംഗ് ശേഖര്‍ ഗോസ്വാമിയാണ് ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
Story Highlights: up policeman gifts new slipper to cartpuller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here