‘ഉഷാ ജോര്‍ജിന്റെ കൊന്തശാപം’; നാലാം ദിവസം ഒന്നാം ‘വിക്കറ്റ്’ വീണെന്ന് സോഷ്യല്‍മീഡിയ

രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ‘കൊന്ത’യാണ്. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്ന് പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷ ജൂലൈ രണ്ടിന് കൈയില്‍ കൊന്തയുമേന്തി പറഞ്ഞ വാക്കുകളാണ് ഇത്. പീഡന കേസില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രിയ പത്‌നിയുടെ ശാപവാക്കുകള്‍. ഒരാഴ്ചയാകുംമുന്‍പുതന്നെ വമ്പന്‍ രാഷ്ട്രീയ വിവാദമെത്തി. പിന്നാലെ ഒരു മന്ത്രിയുടെ രാജി തന്നെ സംഭവിച്ചിരിക്കുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്രോളുകളായും മറ്റും ഇതേ വിഷയം വ്യാപകമായി പ്രചരിക്കുകയാണ്.
രണ്ടാം തീയതി പീഡനക്കേസില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്ന ഉഷാ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം.
”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.”
”തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പി.സി.ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പൊരിക്കല്‍ പറഞ്ഞത്. അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും”ഉഷ പറഞ്ഞു. അവരുടെ വാക്കുകളുടെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ഒരുകൂട്ടര്‍ സജി ചെറിയാന്റെ രാജി ആഘോഷമാക്കുന്നത്.
Story Highlights: Curse of Usha George against saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here