Advertisement

ഇത് ചരിത്രത്തിലേക്കുള്ള പറന്നുകയറൽ; ഒരുമിച്ചു യുദ്ധവിമാനം പറത്തി ഒരച്ഛനും മകളും…

July 7, 2022
Google News 1 minute Read

ചിലർ പ്രചോദനമാണ്, അഭിമാനവും. അവർ നടന്നു കയറുന്ന ഓരോ ഉയരങ്ങളും നമുക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് തന്നെ വേണം പറയാൻ. ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഒരച്ഛനും മകളുമാണ്. രാജ്യത്തിന്റെ യുദ്ധവിമാനം ഒരുമിച്ച് ചേർന്ന് പറത്തികൊണ്ടാണ് ഇവർ ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നത്. രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു അച്ഛനും മകളും ഒരുമിച്ച് ചേർന്ന് ഒരു യുദ്ധവിമാനം പറത്തുന്നത്. ഹോക്ക്-132 എന്ന വിമാനമാണ് ഇരുവരും ചേർന്ന് പറത്തിയത്. ഇതോടെ ഒരു ചരിത്ര മുഹൂർത്തതിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്.

ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മകളും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എയർ കമ്മഡോർ സഞ്ജയ് ശർമ്മയും മകൾ അനന്യയുമാണ് ഈ ചിത്രങ്ങളിൽ ഉള്ളത്. 1989- ലാണ് എയർ കമ്മഡോർ സഞ്ജയ് ശർമ്മ ഐഎഎഫിന്റെ ഫൈറ്റർ വിമാനത്തിന്റെ പൈലറ്റാകുന്നത്. മകൾ അനന്യ 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി യോഗ്യതനേടിയത്. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് ബിരുദദാരിയാണ് അനന്യ.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

2016 ലാണ് ഐഎഎഫിന്റെ യുദ്ധവിമാനം സ്ത്രീകൾക്കും അവസരം നൽകിയത്. ആദ്യ ബാച്ചിൽ തന്നെ അനന്യ ഉൾപ്പെടെ മൂന്ന് സ്ത്രീ പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. പിന്നീടാണ് എഎഫിന്റെ യുദ്ധവിമാന മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവന്നത്. വളരെ കുഞ്ഞിലെ മുതൽ തന്നെ അച്ഛനെപ്പോലെ യുദ്ധവിമാനം പറത്തണം എന്നുതന്നെയായിരുന്നു അനന്യയുടെ ആഗ്രഹം. എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും വലിയ ആഗ്രഹം പൂർത്തിയാക്കിയതിന് സന്തോഷത്തിലാണ് അനന്യ. സാമൂഹ്യമാധ്യമങ്ങൾ ഈ അച്ഛന്റെയും മകളുടെയും വിജയത്തെ ആഘോഷിക്കുകയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here