“ക്ഷമ വേണം, ലേശം സമയം എടുക്കും”; ആരാധകരെ ചിരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വിഡിയോ…

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന് ലഭിക്കുന്ന ആരാധക പിന്തുണ കണ്ട് പലപ്പോഴും മിക്ക ടീമുകളും അമ്പരന്നിട്ടുണ്ട്. തങ്ങളുടെ ആരാധകരുമായി ഇടപെടാനും സ്നേഹം പങ്കുവെക്കാനും ടീമും ശ്രദ്ധിക്കാറുണ്ട്. വിമർശനങ്ങൾക്ക് പോലും രസകരമായ മറുപടികളുമായി ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിൽ ഇടപെടാറുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റര് പേജിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ് എപ്പോഴാണെന്നുള്ളത്. ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ക്ഷമ വേണം ?
— Kerala Blasters FC (@KeralaBlasters) July 8, 2022
ലേശം സമയം എടുക്കും ?⏳#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/hTgwz0NaUU
‘ക്ഷമ വേണം, ലേശം സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്.
അതേ സമയം കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമും ഏറ്റുമുട്ടുന്ന മത്സരത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരു ടീമുകളിലും അണിനിരക്കുന്നത് മികച്ച ഒരു കൂട്ടം താരങ്ങളായത് കൊണ്ട് തന്നെ വമ്പൻ പോരാട്ടമായിരിക്കും നടക്കാൻ പോവുന്നതെന്ന കാര്യത്തിൽ ആരാധകർക്ക് സംശങ്ങളൊന്നുമില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്.
Story Highlights: kerala blasters shares viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here