ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്ടോപ്പുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കൊവിഡ് മൂലം തൊഴില്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.
അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ അര്‍ഹരായ കുട്ടികള്‍ക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എളമരം കരീം എംപി മുഖ്യ പ്രഭാഷണം നടത്തും.
Story Highlights: laptop distribution; State level inauguration today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here