Advertisement

കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചു; യൂട്യൂബർക്കെതിരെ കേസ്

July 9, 2022
Google News 3 minutes Read
video was shot to provoke the wild boars; Case against YouTuber

കൊല്ലം കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസ്.
കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു. ( video was shot to provoke the wild boars; Case against YouTuber )

7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വലത്തിൽ വെച്ച് കാട്ടാനാ ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാർ ഡെപ്യൂട്ടി റൈഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.

Read Also: വിഗ്രഹങ്ങൾ പുനരുദ്ധാരണം ചെയ്യാനെന്ന വ്യാജേന പണം പിരിച്ചു; യൂട്യൂബർ അറസ്റ്റിൽ

കാട്ടിൽ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

Story Highlights: video was shot to provoke the wild boars; Case against YouTuber

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here