ഭീമന്‍ കാന്‍വാസില്‍ അബ്ദുറഹ്മാന്‍ സഹിബിന്റെ ഓര്‍മകള്‍ പുനരാവിഷ്‌കരിച്ച് ‘വര്‍ണ്ണപ്പെയ്ത്ത്’

സ്വാതന്ത്ര്യ സമര സേനാനിയും ധീരദേശാഭിമാനിയുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മകള്‍ ഭീമന്‍ കാന്‍വാസില്‍ വരച്ച് ‘വര്‍ണ്ണപ്പെയ്ത്ത്’. മുക്കത്ത് ആറ് കലാ അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മകളുടെ ചിത്രം വരച്ചത്.( abdurahiman sahib painting in m.o.m.a college programme)
എം.എ.എം.ഒ കോളജിന്റെ ഗ്ലോബല്‍ അലുംനി പൂര്‍വ വിദ്യാര്‍ഥി സംഗമം മിലാപ്പ്22 ന്റെ പ്രചരണാര്‍ത്ഥമാണ് ഭീമന്‍ കാന്‍വാസ് ഒരുക്കിയത്. സാഹിബിന്റെ പേരില്‍ അറിയപ്പെടുന്ന കോളജാണിത്. കലാ അധ്യാപകരുടെ കൂട്ടായ്മ ‘ബിയോണ്ട് ദ ബ്ലാക്കു’മായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആറു പേരും ഒരൊറ്റ ക്യാന്‍വാസില്‍ ഒരേ സമയം വരച്ചുകൊണ്ട് പൂര്‍തിയാക്കിയ ചിത്രത്തിനൊപ്പം കൂട്ടായ്മയുടെ നൂറാമത്തെ സംയുക്ത ചിത്രം വര കൂടിയായിരുന്നു ഇത്.
എം.എ.എം.ഒ ഗ്ലോബല്‍ അലുംനി പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്മാന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി. സതീഷ് കുമാര്‍, ഹാരുണ്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി, കൃഷ്ണന്‍ പാതിശ്ശേരി, രാംദാസ് കക്കട്ടില്‍, സ്ഗനി ദേവരാജന്‍ എന്നീ കലാ അധ്യാപകരാണ് വരയ്ക്ക് നേതൃത്വം നല്‍കിയത്. ജൂലൈ 24 ന് നടക്കുന്ന മാമോക് അലുംനി മീറ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
Story Highlights: abdurahiman sahib painting in m.o.m.a college programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here