Advertisement

‘എന്നും അതിജീവിതയ്‌ക്കൊപ്പം’ : ഉമാ തോമസ് എംഎൽഎ

July 11, 2022
Google News 3 minutes Read
always with the survivor says uma thomas

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമാ തോമസ്. ( always with the survivor says uma thomas )

‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസിൽ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ മാത്രമേ പ്രതികരിക്കുകയുള്ളു’- ഉമാ തോമസ് പറഞ്ഞു.

ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.

Read Also: അദ്ദേഹം ഇങ്ങനെ ചെയ്യുമോ?; ദിലീപിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീലേഖ ഐപിഎസ്

നടിയെ ആക്രിച്ച കേസിൽ ദിലീപിന്റെ പേര് വന്നതിൽ പ്രതികരണവുമായി ആർ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വരുന്നത് ഇന്നലെയാണ്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തിൽ വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

‘ദിലീപിന്റെ പെട്ടന്നുള്ള ഉയർച്ചകളിൽ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങൾ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതിൽ വളരെ ശക്തരായ ചിലർ ദിലീപിനെതിരായി. ആ സാഹചര്യത്തിൽ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങൾ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേൽ വരെ മിഡിയ പ്രഷർ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

Story Highlights: always with the survivor says uma thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here