യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആശിഷ് യാദവിനെയാണ്(18) തൽഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്റർ വിദ്യാർത്ഥിയായ ആശിഷ് യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആക്ഷേപകരമായ ഫോട്ടോ ശ്രദ്ധയിൽപ്പെട്ട ചിലർ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവർ തൽഗ്രാം ലീസ് സ്റ്റേഷനിലെത്തി വിദ്യാർത്ഥിയെ ചോദ്യം ചെയ്തു.
Story Highlights: Class 12 Student Arrested Over Facebook Post Against Yogi Adityanath
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here