Advertisement

എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തി; ഗോവയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മൈക്കല്‍ ലോബോയെ മാറ്റി കോണ്‍ഗ്രസ്

July 11, 2022
Google News 2 minutes Read
Congress removes Michael Lobo

ഗോവയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മൈക്കല്‍ ലോബോയെ മാറ്റി. ലോഗോ അടക്കമുള്ള നാല് എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ലോബോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എംഎല്‍എമാര്‍ ഇന്നലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു ( Congress removes Michael Lobo ).

മൈക്കിള്‍ ലോബോ അടക്കം നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരും എന്നാണ് വിവരം. അതെ സമയം 6 എംഎല്‍എമാര്‍ ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്ന സൂചനകളാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്നത്. മാത്രമല്ല കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മൈക്കിള്‍ കാട്ടിയത് വിശ്വാസവഞ്ചനയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നിക് ഇന്ന് ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മുകള്‍വാസി പനാജിയില്‍ എത്തിയത്.

ഗോവയിലെ 40 അംഗ നിയമസഭയില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് 25 എംഎല്‍എമാരാണ് ഉള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 അംഗങ്ങളും നിയമസഭയില്‍ ഉണ്ടായിരുന്നു. 2019ല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പിനിടെ കൂറുമാറില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കൊണ്ട് നേതൃത്വം സത്യം ചെയ്യിപ്പിച്ചിരുന്നു.

Story Highlights: Congress removes Michael Lobo as Leader of Opposition in Goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here