ചെമ്മീൻ ഇഷ്ടമാണോ ? എങ്കിൽ ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചെമ്മീൻ ഇഷ്ടമാണോ ? ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ചെമ്മീൻ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ( 3 effects of eating prawns )
പ്രൊട്ടീൻ അധികമാകും
മൂന്ന് ഔൺസ് ചെമ്മീനിൽ അടങ്ങിയിരിക്കുന്നത് 19 ഗ്രാം പ്രൊട്ടീനാണ്. ഇത് നമുക്ക് വേണ്ട 75% കലോറിയാകും. കൂടുതൽ ചെമ്മീൻ കഴിക്കുന്നതിലൂടെ ശരീരത്തിൽ കൂടുതൽ പ്രൊട്ടീൻ ലഭിക്കുമെന്നത് ചുരുക്കം.
കോപ്പർ
മനുഷ്യ ശരീരത്തിന് ആവശ്യമായതും എന്നാൽ അധികം സംസാരിച്ച് കേൾക്കാത്തതുമായ ഒന്നാണ് കോപ്പർ. അയേൺ മെറ്റബോളിസത്തിന് കോപ്പർ വേണം. ചെമ്മീനിൽ 300 മൈക്രോഗ്രാം കോപ്പറാണ് അടങ്ങിയിരിക്കുന്നത്. 900 മൈക്രോഗ്രാം കോപ്പർ മാത്രമേ മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളു. കൂടുതൽ ചെമ്മീൻ കഴിച്ചാൽ കൂടുതൽ കോപ്പർ ശരീരത്തിലെത്തും.
Read Also: ഈ 6 വിഭാഗക്കാർ ഒരു കാരണവശാലും ബിയർ കുടിക്കരുത്
കൊളസ്‌ട്രോൾ
ഒരു ദിവസം 300 മില്ലിഗ്രാമിൽ താഴെ മാത്രമേ കൊഴുപ്പ് മനുഷ്യശരീരത്തിൽ പ്രവേശിക്കാമുള്ളു. ചെമ്മീനിൽ 140 മില്ലിഗ്രാം കൊഴുപ്പുണ്ട്. ചെമ്മീൻ പാകം ചെയ്യുമ്പോൾ തേങ്ങാപാൽ, എണ്ണ എന്നിവ കുറച്ചാൽ കൊഴുപ്പും കുറയ്ക്കാൻ സാധിക്കും.
Story Highlights: 3 effects of eating prawns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here