മഴ; വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയാണ് ജില്ലയില്‍. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.(holiday for schools functioning as relief camps in wayanad due to heavy rain)
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ളജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. കോഴിക്കോടും വയനാടും കണ്ണൂരും ഇന്ന് മഴ കനക്കുമെന്നും പുതിയ മഴ അറിയിപ്പുണ്ട്. വൈകിട്ടോടെ മഴ ശക്തമാകും.
കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലെ കൊട്ടിയൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അവധി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
Read Also: പെട്ടിമുടിയിൽ കനത്ത മഴ; 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നാളെയോടെ മഴ വീണ്ടും കനക്കും. ഒഡീഷ്‌ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.
Story Highlights: holiday for schools functioning as relief camps in wayanad due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here