Advertisement

‘പരുക്കുള്ള കോലി ലണ്ടനിൽ കറങ്ങിനടക്കുന്നു’; ഫോമിൽ അല്ലാത്തതിനാൽ മുൻ ക്യാപ്റ്റനെ ഒഴിവാക്കിയതെന്ന് ആരാധകർ

July 12, 2022
Google News 6 minutes Read

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലി കളിക്കുന്നില്ല. നാഭിക്ക് പരുക്കേറ്റതിനാലാണ് കോലി കളിക്കാത്തതെന്ന് ടീം മാനേജ്മെൻ്റ് പറയുന്നു. എന്നാൽ, പരുക്കേറ്റ കോലി ലണ്ടൻ നഗരത്തിലൂടെ കറങ്ങിനടക്കുകയാണെന്ന് ആരാധകർ പറയുന്നു. ഫോമിൽ അല്ലാത്തതിനാൽ കോലിയെ ടീമിൽ നിന്ന് ഒഴിവാക്കിയതാണെന്നാണ് വിമർശനം.

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കോലിക്ക് പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 9 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് നേടിയിട്ടുണ്ട്.

ഇന്ത്യ : Rohit Sharma, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Rishabh Pant, Hardik Pandya, Ravindra Jadeja, Mohammed Shami, Jasprit Bumrah, Yuzvendra Chahal, Prasidh Krishna

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler, Liam Livingstone, Moeen Ali, Craig Overton, David Willey, Brydon Carse, Reece Topley

Story Highlights: virat kohli injury fans reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here