Advertisement

ഇനി ബോംബ് എറിഞ്ഞത് സുകുമാരക്കുറുപ്പാണോ?; ഇ പി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ്

July 12, 2022
Google News 3 minutes Read

സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ എന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എകെജി സെന്ററിനു “ബോംബ് ” എറിഞ്ഞത് ഇനിയെങ്ങാനും സുകുമാരക്കുറുപ്പ് ആയിരിക്കുമോ? എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്.(youth congress against ep jayarajan akg center attack)

എകെജി സെന്ററിന്‌ നേരെ പടക്കം എറിഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാത്തതിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇ പി ജയരാജൻ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കൂടാൻ ആയില്ലലോ എന്നാണ് നേരത്തെ ചോദിച്ചത്. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പലരും മാറി ഭരിച്ചിട്ടും പിടിച്ചോ?എന്നാണ് ഇ പി പ്രതികരിച്ചത്.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

എകെജി സെന്റര്‍ ആക്രമണം പൊലീസ് കൃത്യമായി അന്വേഷിക്കുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. സുധാകരനെ പോലെ തരം താഴാന്‍ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിര്‍മ്മിക്കാനും എറിയാനും അറിയില്ല’, ഇ പി ജയരാജന്‍ പറഞ്ഞു.

Story Highlights: youth congress against ep jayarajan akg center attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here