ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.(charge sheet will submit today in sreenivasan murder case)
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാവ് സഞ്ജിത്തിനെ കൊല ചെയ്തതിന്റെ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ആദ്യ അറസ്റ്റ് നടന്ന് 81ാമത്തെ ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പാലക്കാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്യത്തിലുള്ള സംഘമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 971 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കേസില്‍ ആദ്യത്തെ അറസ്റ്റ് നടന്ന് 81 ദിവസത്തിനകം. കേസിലെ 9 പ്രതികളും ആര്‍എസ്എസ് ബിജെപി നേതാക്കളാണ്.
Read Also: നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബിജെപി നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചന നടന്നത് സുബൈറിന്റെ കടയില്‍ വെച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഈ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. 5 സ്ഥലങ്ങളിലായാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Story Highlights: charge sheet will submit today in sreenivasan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here