Advertisement

‘പ്രതിനിധീകരിക്കുന്നത് പൈശാചിക തത്വശാസ്ത്രം’; ദ്രൗപതി മുര്‍മുവിനെ ആദിവാസികളുടെ പ്രതിനിധിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്

July 13, 2022
Google News 3 minutes Read
draupadi murmu represents evil philosophy of india says ajoy kumar

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍. ‘ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്ര’ത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് മുര്‍മുവെന്നും അവരെ ആദിവാസികളുടെ പ്രതീകമായി ചിത്രീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.(draupadi murmu represents evil philosophy of india says ajoy kumar )

രാജ്യത്തെ പട്ടിക ജാതി വിഭാഗക്കാരുടെ അവസ്ഥ ഏറ്റവും മോശമാണെന്ന് അജോയ് കുമാര്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂലൈ എട്ടിനാണ് ാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

‘ഇത് ദ്രൗപതി മുര്‍മുവിനെ കുറിച്ച് മാത്രമല്ല, യശ്വന്ത് സിന്‍ഹയും മുര്‍മുവുമൊക്കെ നല്ല സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍ മുര്‍മു പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്രത്തെയാണ്. അവരെ നമ്മള്‍ ആദിവാസികളുടെ പ്രതിനിധിയായി ചിത്രീകരിക്കരുത്. ഇപ്പോഴൊരു പ്രസിഡന്റായി രാം നാഥ് കോവിന്ദ് നമുക്കുണ്ട്. എന്നിട്ടോ? ഹത്രാസ് കേസ് സംഭവിച്ചപ്പോള്‍ അദ്ദേഹം എന്തെങ്കിലും മിണ്ടിയോ? രാജ്യത്ത് പട്ടിക ജാതിക്കാരുടെ അവസ്ഥ കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണ്. അജോയ് പറഞ്ഞു.

ഒഡീഷയിലെ ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന ദ്രൗപദിയുടെ പ്രവര്‍ത്തനം തന്നെയായിരുന്നു മോദിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദ്രൗപദിയെ ഉള്‍പ്പെടുത്താനിടയാക്കിയത്.

Read Also: ആരാണ് ദ്രൗപദി മുര്‍മു ?… എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം

ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പിബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

Story Highlights: draupadi murmu represents evil philosophy of india says ajoy kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here