പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിപ്പറ്റിയതറിഞ്ഞില്ല; പൊലീസുകാരന്‍ ബൈക്കോടിച്ചത് 15കി.മീ

പൊലീസുകാരന്‍ പെരുമ്പാമ്പിന്റെ കുഞ്ഞുമായി ബൈക്കില്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം.ഷിനോജാണ് പാമ്പ് ബൈക്കില്‍ കയറിക്കൂടിയതറിയാതെ കിലോമീറ്ററുകളോളം ബൈക്കോടിച്ചത്. (police officer ride bike with snake)
കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയ ഷിനോജ് പതിവുപോലെ ബൈക്ക് സ്റ്റേഷനു പിന്‍വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടു. ജോലി കഴിഞ്ഞ് ഓമശ്ശേരിയിലെ വീട്ടിലെത്തി മുറ്റത്ത് വാഹനം നിര്‍ത്തിയിട്ടു. അല്‍പസമയം കഴിഞ്ഞു മുറ്റത്തു നിന്ന് ബൈക്ക് എടുക്കുമ്പോഴാണ് വൈസറിനുള്ളില്‍ പാമ്പി ന്റെ കുഞ്ഞിനെ കണ്ടത്.
Read Also: മൂക്കിൽ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന നാലരവയസുകാരന് ദാരുണാന്ത്യം
പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് വാഹനത്തിന്റെ എഞ്ചിന്റെ ഉള്ളിലേക്ക് കയറി. രാത്രി മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് പാമ്പിനെ വിദഗ്ധമായി പിടികൂടിയത്. പിന്നീട് കാടിനുള്ളില്‍ തുറന്നു വിട്ടു. സ്റ്റേഷനു സമീപത്തെ കാട്ടില്‍ നിന്ന് പാമ്പ് വാഹനത്തില്‍ കയറിയതാകാം എന്നാണ് നിഗമനം. കഴിഞ്ഞ രണ്ടുമാസം മുന്‍പ് മറ്റൊരു ബൈക്കില്‍ അണലിയെ കണ്ടിരുന്നു. ഇപ്പോള്‍ ഇഴജന്തുക്കളെ ഭയന്നാണ് മാവൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ കഴിയുന്നത്.
Story Highlights: police officer ride bike with snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here