ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് നിര്‍ണായക സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കാശില ഭൂമിയിലേക്ക് പതിച്ച ഗര്‍ത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2011ല്‍ സഹാറ മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള NWA 7034 എന്ന ഉല്‍ക്കാശില വന്നതിന്റെ കോസ്മിക് പാതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിരിക്കുന്നത്. (Scientists Find Oldest Martian Meteorite’s Original Home)
സൗരയൂഥത്തിന്റെ ശൈശവാവസ്ഥയില്‍ ഭൂമിയിലേക്ക് പതിച്ച ബ്ലാക്ക് ബ്യൂട്ടിയുടെ കോസ്മിക് പാത മനസിലാക്കുന്നത് ഭൂമിയേയും ചൊവ്വയേയും സംബന്ധിച്ച ചില സുപ്രധാന വിവരങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. കര്‍ട്ടിന്‍ സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിലെ ഗവേഷകര്‍, കര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷന്‍, സ്‌കൂള്‍ ഓഫ് സിവില്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഓസ്‌ട്രേലിയന്‍ സ്‌പേസ് ഡാറ്റാ അനാലിസിസ് ഫെസിലിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇപ്പോള്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
300 ഗ്രാം ഭാരമുള്ള ബ്ലാക്ക് ബ്യൂട്ടി കണ്ടെത്തിയത് മുതല്‍ ശാസ്ത്രജ്ഞരുടെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ബ്ലാക്ക് ബ്യൂട്ടിയ്ക്ക് പിന്നിലെ സത്യം കണ്ടുപിടിക്കാനുള്ള കൗതുകവുമായി നിരവധി ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ മുഴുകിയിരുന്നത്. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സിര്‍കോണുകള്‍ ബ്ലാക്ക് ബ്യൂട്ടിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നത്.
Story Highlights: Scientists Find Oldest Martian Meteorite’s Original Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here