Advertisement

ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; തത്സമയ വിവരങ്ങൾ

July 13, 2022
Google News 2 minutes Read
twentyfour news reporting from colombo

ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു. ഭക്ഷ്യക്ഷാമത്തിൽ വലയുകയാണ് ജനങ്ങൾ. ( twentyfour news reporting from colombo )

ശ്രീലങ്കയിൽ ഇന്ധനക്ഷാമവും രൂക്ഷമാണ്. പാചകവാതക വിതരണം പൊലീസ് ഏറ്റെടുത്തു. പ്രതിഷേധക്കാർ ഇന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്. ഗോതബയ രജപക്‌സെ രാജി വയ്ക്കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

അതേസമയം, ശ്രീലങ്കയിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. ഗോതബയ രജപക്‌സൈ രാജ്യം വിടാൻ സഹായിച്ചിട്ടില്ലെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. പ്രസിഡന്റിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹൈക്കമ്മീഷൻ പ്രതികരിച്ചു.

അതിനിടെ, പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടു. രജപക്സെ നിലവിൽ മാലിദ്വീപിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയിൽ വെലാന വിമാനത്താവളത്തിലെത്തിയ രജപക്സെയെ മാലിദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു.

Story Highlights: twentyfour news reporting from colombo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here